Sunday, November 12, 2006

പാചകം-2 അതിദ്രുത മീന്‍ കറി

ആവശ്യമായ സാധനങ്ങള്‍:

മത്തി(ചാള), അയില, നെത്തോലി, വെളൂരി ഇവയില്‍ ഏതെങ്കിലും - 1/2 കിലോ

1)മുളകുപൊടി - 1 1/2 ടേ.സ്പൂണ്‍

മഞ്ഞള്‍ പൊടി- 1 ടീ സ്പൂണ്‍

ഇഞ്ചി - 1 കഷണം

തക്കാളി - 2 എണ്ണം

ഉലുവപ്പൊടി - 1/2 ടീ സ്പൂണ്‍

2)കറിവേപ്പില - ഒരു പിടി

ചുവന്നുള്ളി - 6

ഉപ്പ് - ആവശ്യത്തിന്

കുടമ്പുളി - 2 ചുള

വെളിച്ചെണ്ണ - 2 ടീ സ്പൂണ്

‍വെള്ളം - ഒരു കപ്പ്

പ്രയോഗം:

ആദ്യസെറ്റ് (മുളകുപൊടി മുതല്‍ ഉലുവാപ്പൊടി വരെ)മിക്സിയില്‍ അടിച്ചെടുക്കുക.
ഒരു പാത്രത്തില്‍ (മണ്‍ ചട്ടീയായാല്‍ നല്ലത്) ചുവന്നുള്ളി ചെറുതായരിഞ്ഞതും കറിവേപ്പിലയും ഉപ്പും കുടമ്പുളിയും അരപ്പും വെള്ളവും ചേര്‍ത്ത് തീളപ്പിക്കുക.
തിള വരുമ്പോള്‍ മീനിടുക.
വെളിച്ചെണ്ണ ചേര്‍ത്ത് ഒന്ന് ചുറ്റിച്ചു വാങ്ങി ഉപയോഗിക്കുക.

വെറും 10 മുതല്‍ 15 മിനിറ്റ് കൊണ്ട് ഈ കറി തയ്യാറാക്കാം.

2 comments:

minnaminungu said...

‘ഝട്പ്ട്” മലയാളീകരിച്ചതാണ് ‘അതിദ്രുതം’

കുട്ടമ്മേന്റെ ഷാപ്പുകറിയില്‍ കമന്റിയതാണീ ഐറ്റം.
-വായിക്കാത്തവര്‍ക്കു വേണ്ടി.

thoufi | തൗഫി said...

ദൈവമേ,ഇതേതാ ഒരു മിന്നാമിനുങ്ങ്‌..?
അതും എന്നെപ്പോലെ ദുബായില്‍ നിന്ന്..?അതോ,ഇനി ഇതെന്റെ അപരനോ മറ്റോ ആണോ?

സുഹ്രുത്തെ,ഞാനിവിടെ ഇങ്ങിനെയൊക്കെ ജീവിച്ചു പൊയ്ക്കോട്ടെ.എന്തിനാ ഈ പാവത്തെ....