Sunday, November 12, 2006

പാചകം-3 സൂത്രക്കോഴി (Healthy Chicken)

ആവശ്യമായ സാധനങ്ങള്‍

1) ഫ്രഷ് ചിക്കന്‍ -1 ( ഫ്രഷ് ചിക്കന്‍ തന്നെ വേണം, ഫ്രോസനില്‍ water content കൂടിയിരിക്കും)

2) ഉപ്പ് - 1 കിലോ (പരലുപ്പ് -crystal salt- ഗള്‍ഫില്‍ ചില ഇറാനി കടകളില്‍ കിട്ടും, ഇല്ലെങ്കില്‍ പൊടിയുപ്പു തന്നെ ശരണം)

മാരിനേറ്റു ചെയ്യാന്‍

1) ഇഞ്ചി - വലിയ കഷണം - 1

2)വെളുത്തുള്ളി - ഒരു കുടം (6 അല്ലി)

3)പച്ച മുളക് - 6 എണ്ണം

4)മഞ്ഞള്‍പ്പൊടി - 1/2 ടേ.സ്പൂണ്‍

5)ജീരകപ്പൊടി - 1/2 ടീ. സ്പൂണ്‍

6)ഗരം മസാല - 1/2 ടീ.സ്പൂണ്‍

7)കാഷ്മീരി ചില്ലിപ്പൊടി - 1 ടീ.സ്പൂന്‍

8)തൈര് - 2 ടേ.സ്പൂണ്‍9)

ചെറു നാരങ്ങ നീര് - 1 നാരങ്ങയുടെ

10)ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കനെ ഒരു ഫോര്‍ക്കുപയോഗിച്ച് തലങ്ങും വിലങ്ങും കുറുകേയും നല്ലവണ്ണം ‘പീഢിപ്പിക്കുക.മസാലകള്‍ അരച്ച് തൈരും ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് കോഴിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കുര്‍ വരെ മാരിനേറ്റു ചെയ്തു വയ്ക്കാം.

നല്ല ദൃഢമായ മൂടിയുള്ള ഒരു കുക്കിംഗ് പാത്രത്തില്‍ ഉപ്പിടുക. (അതെ, ഒരു കിലോ ഉപ്പു ‘മുയുമനും’) അതിനു മുകളില്‍ കോഴി ‘കുക്കുടാസനത്തില്‍’ (കൈകാലുകള്‍ മേലോട്ടായി) വയ്ക്കുക. അലുമിനിയം ഫോയില്‍ കൊണ്ടു airtight ആക്കി, മൂടി കൊണ്ടു ഭദ്രമായി അടച്ച്, അര മണിക്കൂര്‍ മീഡിയം തീയില്‍ പാചകം ചെയ്യുക.

തീ ഓഫ് ആക്കി അര മണിക്കൂര്‍ കൂടി കാത്തിരുന്ന ശേഷം കോഴി പുറത്ത്തെടുക്കാം.വെണ്ണ പോലെ മൃദുലമായ, സ്വാദിഷ്ടമായ ‘സൂത്രക്കോഴി’ റെഡി!‍

പ്രത്യേകതകള്‍:

1) കോഴിയുടെ തൊലിയും കൊഴുപ്പും ഉരുകി ഉപ്പില്‍ ലയിച്ചിരിക്കും- so the chicken is fat free, oil free and ofcourse, cholesterol free.ശിശുക്കള്‍ക്കു മുതള്‍ വലിയ രോഗികള്‍ക്കു വരെ കാരണവര്‍ ഇതു recommend ചെയ്യുന്നു. ഞങ്ങള്‍ ഇതിനെ Healthy chicken എന്നും വിളിക്കാറുണ്ട്.

2) കോഴിയുടെ എല്ലുകള്‍ വരെ tender ആയിരിക്കും. അതിനാല്‍ പാത്രത്തില്‍ നിന്നെടുക്കുംപോള്‍ ശ്രധിക്കണം.

3) പൊടിയുപ്പാണുപയോഗിക്കുന്നതെങ്കില്‍ ഉപ്പിനു മീതെ ഒരു ചെറിയ കഷണം aluminium foil വച്ച് അതിനു മുകളില്‍ കോഴിയെ വയ്ക്കുക.

4) പുതിയ പാത്രം ഉപയോഗിക്കാതിരിക്കുക. ഉപ്പ് അടിയില്‍ പിടിക്കാന്‍ സാധ്യതയുന്ട്.--പരീക്ഷിക്കുക, എന്നിട്ട് അഭിപ്രായങ്ങളീങ്ങനെ പോരട്ടെ!!

2 comments:

thoufi | തൗഫി said...

ദൈവമേ,ഇതേതാ ഒരു മിന്നാമിനുങ്ങ്‌..?
അതും എന്നെപ്പോലെ ദുബായില്‍ നിന്ന്..?അതോ,ഇനി ഇതെന്റെ അപരനോ മറ്റോ ആണോ?

സുഹ്രുത്തെ,ഞാനിവിടെ ഇങ്ങിനെയൊക്കെ ജീവിച്ചു പൊയ്ക്കോട്ടെ.എന്തിനാ ഈ പാവത്തെ....

minnaminungu said...

കൂട്ടരെ,

കാര്‍ണോരെ ഞാനങ്ങ് കൊന്നു!
-Bloody daylight cold blooded murder!

-കാര്‍ണോരുടെ വാമഭാഗം എന്നു പറയാന്‍ തന്നെ കിട്ടില്ലെന്ന ധര്‍മ്മദാരങ്ങളുടെ പ്രസ്താവനയാണീ കൃത്യത്തിന്നു പ്രേരണയെന്നു പറയാന്‍....,
one minute, ഒന്നു ചോദിച്ചോട്ടെ!

-ഒരിക്കല്‍ വായിച്ചവര്‍ ക്ഷമിക്കൂ...(karanor.googlespot.com ല്‍)
പക്ഷെ പ്രയോഗിക്കാത്തവര്‍ പരീക്ഷിച്ചു നോക്കൂ!

ഫോട്ടോകള്‍ അംബിയുടെ pratiphalanam.googlespot.com -ല്‍ ലഭ്യമാണ്.

നന്ന്ദി, അംബീ.