Sunday, November 12, 2006

പാ‍ചകം- ചിക്കന്‍ അടിപൊളി

ചിക്കന്‍ അടിപൊളി

ആവശ്യമായ സാധനങ്ങള്‍:

1)ചിക്കന്‍ - 1 കിലൊ
2)മുളകുപൊടി - 2 ടേ സ്പൂണ്‍
3)പച്ച മുളക് - 15-20 എണ്ണം (തന്നെ, തന്നെ)
4) വേപ്പില - 2 പിടി (2 ത്ണ്ടല്ലാ, 2 പിടി)
5)എണ്ണ - 2 കപ്പ്
6)ഉപ്പ് - ആവശ്യത്തിന്ന്
)ഫുഡ് കളര്‍(‍റെഡ്) - ഒരു നുള്ള് (കിടക്കട്ടെ, എന്നാലേ ഒരു ‘ഫംഗി” വരൂ)

പ്രയോഗം:

ചിക്കന്‍ ചെറുതായി നുറുക്കി, മുളകുപൊടിയും ഉപ്പും കളറും ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിക്കുക.(വെളള്ളം വേണ്ട, ചിക്കനിലെ വെള്ളം തന്നെ ധാരാളം)

എണ്ണ ചൂടാക്കി, വേപ്പിലയും അറ്റം പൊളിച്ച പച്ച മുളകും കരിഞ്ഞുപോകാതെ വറുത്തു കോരുക.

ആ എണ്ണയില്‍ കുറേശ്ശേയായി ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറക്കുക.

വറുത്തെടുത്ത വേപ്പിലയും മുളകും കൊണ്ടു ‘ഗാര്‍ണിഷ്’ ചെയ്യാം.

1 comment:

minnaminungu said...

കാര്‍ണോര്‍ ആളല്പം ശരിയല്ലാ എന്നു തോന്നി.

ചിക്കന്‍ അടിപൊളി ഒന്നു പരീക്ഷിച്ചു നോക്കി അറിയിക്കുമല്ലോ?

‘മിനുങ്ങാന്‍‘ നല്ല ഒരു ‘സ്നാക്കാ...”

വേപ്പിലയുടേയും പച്ച മുളകിന്റേയും സത്ത് എണ്ണയില്‍ ലയിപ്പിച്ച് അതില്‍ വറുത്തെടുക്കുന്നതിനാല്‍ സ്വാദിനൊരു പുതുമയുണ്ടായിരിക്കും.